നാദാപുരം: അക്രമികള്‍ക്കെതിരെ നടപടിയെടുക്കുക- എസ്.ഡി.പി.ഐ
കോഴിക്കോട്
നാദാപുരം: മേഖലയിലെ സംഘര്‍ഷത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്.ഡി.പി.ഐ നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം-ലീഗ് നേതൃത്വം സംഗമങ്ങള്‍ നടത്തി പ്രസ്താവന പുറപ്പെടുവിക്കുന്നതിനു പകരം ഇരുളിന്റെ മറവില്‍ അഴിഞ്ഞാടുന്ന അണികളെ നിലക്കു നിര്‍ത്തുകയാണ് വേണ്ടത്. രാഷ്്ട്രീയ സംഘര്‍ഷമെന്ന പേരില്‍ മേഖലയില്‍ കലാപമുണ്ടാക്കി കൊള്ള നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കെ വി ബഷീര്‍, റബീബ് തങ്ങള്‍ സംസാരിച്ചു..
No comments:
Post a Comment